Pages

Saturday, September 24, 2011

കേരളത്തിലെ ഫസ്റ്റ് വീഡിയോ ഡിജിറ്റല്‍ മാഗസിന്‍

COVER PHOTO  OF MAGAZINE

ദേ ഒരു നിമിഷം !


പരമ്പരാകത  രീതിയില്‍  നിന്നും  വ്യത്യസ്ഥതമായി  എന്‍റെ  കോളേജ്  മാഗസിന്‍ പുതുമ നിറഞ്ഞതായിരിക്കനമെന്ന ആഗ്രഹമാണ് വീഡിയോ മാഗസിന്‍ എന്ന ആശയത്തിലേക്ക് എന്നെ നയിച്ചത് . പശ്ചാത്തല സംഗീതത്തിന്‍റെ  അഗംബടിയോടെ വിദ്യാര്‍ഥികള്‍ തന്നെയാണ്  ഓരോ സൃഷ്ടികള്‍ അവതരിപ്പിച്ചിരിക്കുന്നത് .മുഴുവന്‍ അതുമായി ബന്ദപ്പെട്ട ദ്രിശ്യങ്ങള്‍ കാണാം .
ഡി.വി.ഡി. ഫോര്‍മാറ്റില്‍ ഒരു മണിക്കൂര്‍ സമയമാണ് ഇതിനുള്ളത് .കേരളത്തിലെ തിരഞ്ഞെടുത്ത നാല്പത് സ്ടുടെന്റ്റ്‌ എഡിറ്റര്‍മാര്‍ക്കായി മലയാള മനോരമ നടത്തിയ ശില്പശാലയില്‍ നിന്നാണ് ഇത്തരം ആശയം എന്‍റെ മനസ്സില്‍ ഉദിച്ചത്.ഒട്ടേറെ സമകാലിക പ്രസക്തമായ വിഷയങ്ങള്‍ ഇതില്‍ കാണാന്‍ സാദിക്കും  ഐ.ജി .ബി .സന്ദ്യ ,മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ്‌ ബഷീര്‍ ,പ്രശസ്ത കവി .പി.കെ.ഗോപി  തുടങ്ങിയവരുടെ സാന്നിദ്ദ്യവും മാഗസിന് കൊഴുപ്പെകുന്നു 
കോളേജ് റിപ്പോര്‍ട്ട് പാട്ട് രൂപത്തില്‍ സംഗീതത്തിന്‍റെ അഗംബടിയോടെ അവതരിപ്പിച്ചിരിക്കുന്നതും ഈ മാഗസിന്‍റെ പ്രത്യേകതയാണ്. സ്കൂളുകള്‍ക്ക് പാട്ട് എഴുതികൊടുക്കുകയും കാസറ്റുകളില്‍ ഗാനങ്ങള്‍ രചിക്കുകയും ചെയ്ത എന്‍റെ പരിചയമാണ് എന്നെ ഈ സര്‍ഗത്മഗതക്ക് പ്രേരിപ്പിച്ചത് .

No comments:

Post a Comment